കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ബെലഗാവിയിൽ
Wednesday, December 18, 2024 1:22 AM IST
ബംഗളൂരു: മഹാത്മാഗാന്ധി അധ്യക്ഷനായി ബെലഗാവിൽ നടന്ന എഐസിസിയുടെ 39-ാം സമ്മേളനത്തിന്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ഡിസംബർ 26ന് ബെലഗാവിയിൽ ചേരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ മുന്നൊരുക്കങ്ങൾ കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ വിലയിരുത്തി.
കർണ്ണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രണ്‍ദീപ് സിങ് സുർജേവാല, ട്രഷറർ അജയ് മാക്കൻ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.