കോയന്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരൻ ബാഷയുടെ സംസ്കാരം നടത്തി
Wednesday, December 18, 2024 1:22 AM IST
കോയന്പത്തൂർ: 1998 ഫെബ്രുവരി 14ന് 58 പേരുടെ മരണത്തിനിടയാക്കിയ കോയന്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യസൂത്രധാരൻ എസ്.എ. ബാഷയുടെ സംസ്കാരം കനത്ത സുരക്ഷയിൽ നടത്തി.
അനാരോഗ്യത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കേ മരിച്ചു.
16 പേർക്കൊപ്പം 35 വർഷം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചശേഷം മദ്രാസ് ഹൈക്കോടതി വിധിക്കു പിന്നാലെ പരോളിലിറങ്ങിയിരുന്നു ബാഷ. ഇതിനുശേഷമാണ് ബാഷയുടെ ആരോഗ്യനില വഷളായത്.