മണിപ്പുരിൽ വീടിനുസമീപം ഗ്രനേഡ് കണ്ടെത്തി
Wednesday, December 18, 2024 1:22 AM IST
ഇംഫാൽ: മണിപ്പുരിലെ ഉറിപോക്കിൽ പ്രൈമറി സ്കൂൾ അധ്യാപികയുടെ വീടിനു സമീപം നാടൻ ഗ്രനേഡ് കണ്ടെത്തി. ഉറിപോക്കിലെ ഖൈദേം ലെയ്കായ് മേഖലയിൽ താമസിക്കുന്ന പ്രൈമറി അധ്യാപകൻ ഖോംദ്രാം പ്രമോദിന്റെ വസതിക്കു മുന്നിലാണ് അജ്ഞാതസംഘം ഗ്രനേഡ് സ്ഥാപിച്ചത്.
വിവരം അറിഞ്ഞെത്തിയ പോലീസ് ഗ്രനേഡ് നിർവീര്യമാക്കി. സംഘർഷം ലക്ഷ്യമിട്ടുള്ള നടപടിക്കെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചു.