ഓസ്കർ ചുരുക്കപ്പട്ടിക "ലാപതാ ലേഡീസ് ' പുറത്ത്
Thursday, December 19, 2024 2:23 AM IST
ന്യൂഡൽഹി: ഓസ്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽനിന്നും ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ "ലാപതാ ലേഡീസ്' പുറത്ത്. ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ലാപതാ ലേഡീസ് ചുരുക്കപ്പട്ടികയിൽ ഇടംനേടിയില്ല.
കിരൺ റാവു സംവിധാനം ചെയ്ത ചിത്രം 15 സിനിമകളുടെ ചുരുക്കപ്പട്ടികയിൽനിന്നാണു പുറത്തായത്. ഇതിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് സിനിമകളാണ് അവസാന റൗണ്ടിൽ പുരസ്കാരത്തിനായി മത്സരിക്കുന്നത്.
എന്നാൽ യുകെയുടെ ഔദ്യോഗിക എൻട്രിയായെത്തിയ സന്ധ്യ സൂരിയുടെ ഹിന്ദി ചിത്രം "സന്തോഷ്’അടുത്ത റൗണ്ടിലേക്കു കടന്നു.