ജോർജിയയിൽ മരിച്ചവരിലേറെയും പഞ്ചാബ് സ്വദേശികൾ
Wednesday, December 18, 2024 1:22 AM IST
അമൃസ്തർ: ജോർജിയയിലെ റസ്റ്ററന്റിൽ മരിച്ച 11 ഇന്ത്യക്കാരിലേറെയും പഞ്ചാബ് സ്വദേശികൾ. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് എംപി ഗുർമീത് സിംഗ് ഓജില സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഭഗവന്ത് മന്നും എൻആർഐ കാര്യമന്ത്രി കുൽദീപ് സിംഗും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും വേണമെന്നു ഗുർമീത് സിംഗ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.