സംബാൽ ക്ഷേത്രത്തിൽ ഹനുമാൻ വിഗ്രഹത്തിൽ പൂജ നടത്തി
Wednesday, December 18, 2024 1:22 AM IST
സംബാൽ: ഉത്തർപ്രദേശിലെ സംബാലിൽ ഭസ്മശങ്കര ക്ഷേത്രത്തിൽനിന്നു കണ്ടെത്തിയ ഹനുമാൻവിഗ്രഹത്തിൽ 46 വർഷത്തിനുശേഷം പൂജ നടത്തി.
കഴിഞ്ഞയാഴ്ചയാണ് ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തത്. നൂറുകണക്കിനാളുകളാണു പൂജകളിൽ പങ്കെടുക്കാൻ ഇന്നലെ ഖഗ്ഗുസരായിയിലെത്തിയത്.