ടാങ്കിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ സ്ഫോടനം; രണ്ടു സൈനികർ മരിച്ചു
Thursday, December 19, 2024 2:23 AM IST
ജയ്പുർ: ബിക്കാനീറിൽ ടാങ്കിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനത്തിനിടെയായിരുന്നു അപകടം. വെടിമരുന്നു നിറയ്ക്കുന്നതിനിടെ ചാർജർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ദേവരിയ സ്വദേശി അശുതോഷ് മിശ്ര, രാജസ്ഥാനിലെ ദൗസ സ്വദേശി ജിതേന്ദ്ര എന്നിവരാണു മരിച്ചത്. പരിക്കേറ്റ സൈനികനെ ചണ്ഡിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.