ചാവറയച്ചനെ അനുസ്മരിച്ച് തരൂരിന്റെ പ്രഭാഷണം ഇന്ന്
Wednesday, December 18, 2024 1:22 AM IST
ന്യൂഡൽഹി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ അനുസ്മരിച്ച് ശശി തരൂർ എംപി ഡൽഹിയിൽ ഇന്നു പ്രഭാഷണം നടത്തും.
ന്യൂഡൽഹി ലോധി റോഡിലെ ശ്രീസത്യ സായ് ഇന്റർനാഷണൽ സെന്റർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30 നാണു പ്രഭാഷണം. “സാമൂഹിക പരിവർത്തനത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്ക്” എന്ന വിഷയത്തിൽ ചാവറയച്ചന്റെ സുസ്ഥിര വികസന മാതൃകയെ അടിസ്ഥാനമാക്കിയാണു ശശി തരൂർ പ്രഭാഷണം നടത്തുന്നത്.
ഡൽഹിയിലെ ചാവറ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ. ദീപക് വലേറിയൻ ടോറോ, ഡൽഹി ചാവറ സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ സിഎംഐ തുടങ്ങിയവർ പങ്കെടുക്കും.