കള്ളക്കുറിച്ചി മദ്യദുരന്തം സിബിഐ അന്വേഷിക്കട്ടെ എന്നു സുപ്രീംകോടതി
Thursday, December 19, 2024 2:23 AM IST
ന്യൂഡൽഹി: അറുപത്തിയേഴു പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം സിബിഐ അന്വേഷിക്കണമെന്നു സുപ്രീംകോടതി.
സിബിഐ അന്വേഷണം നിർദേശിച്ച നവംബർ 20 ലെ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്നാട് സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റീസ് ആർ. മഹാദേവനും അടങ്ങുന്ന ബഞ്ചിന്റെ നിർദേശം.