പുഷ്പ 2 പ്രദർശനത്തിനിടെ വീണുപരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
Thursday, December 19, 2024 2:23 AM IST
ഹൈദരാബാദ്: ഹൈദരാബാദ് സിറ്റിയിൽ ഡിസംബർ നാലിന് നടന്ന പുഷ്പ 2 സിനിമയുടെ ആദ്യപ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസുകാരൻ ശ്രീതേജയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി കിംസ് കഡിൽസ് ആശുപത്രി അധികൃതർ അറിയിച്ചു.
പരിക്കേറ്റ അന്നുമുതൽ വെന്റിലേറ്ററിൽ കഴിയുന്ന ശ്രീതേജയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നില്ല. ട്രക്കിയോസ്റ്റമിയിലൂടെ കുട്ടിക്ക് കൃത്രിമശ്വാസം നല്കിവരികയാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിലുള്ളത്.