അമിത് ഷാ രാജിവയ്ക്കണം: ഖാർഗെ
Thursday, December 19, 2024 2:23 AM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
അംബേദ്കറിനെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഖാർഗെ മാപ്പു പറഞ്ഞ് രാജിവയ്ക്കണം. അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ഇതൊന്നും നടന്നില്ലെങ്കിൽ അംബേദ്കറിന്റെ പേരിൽ ബിജെപി സർക്കാർ നടത്തുന്നത് തികച്ചും നാടകമാണ്. രാജ്യസഭയിൽ അമിത് ഷാ നടത്തിയ പരാമർശത്തെ വിമർശിച്ച് കോണ്ഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാർഗെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരേ ആഞ്ഞടിച്ചത്.