ഫഡ്നാവിസുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി
Wednesday, December 18, 2024 1:22 AM IST
നാഗ്പുർ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും സ്പീക്കർ രാഹുൽ നർവേക്കറുമായും ശിവസേന(യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നത്തി. നാഗ്പുരിലെ വിധാൻ ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെയും ശിവസേന എംഎൽഎമാരായ അനിൽ പരാബ്, വരുൺ സർദേശായി എന്നിവരും പങ്കെടുത്തു.
ഫഡ്നാവിസിനും നർവേക്കറിനും അഭിനന്ദനം അറിയിക്കാനാണു കൂടിക്കാഴ്ച നടത്തിയതെന്നും പ്രതിപക്ഷനേതാവുസ്ഥാനം സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും ആദിത്യ പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. പ്രതിപക്ഷത്തെ ഒരു പാർട്ടിക്കും പത്തു ശതമാനം അംഗങ്ങളില്ല.
20 സീറ്റുള്ള ശിവസേന(യുബിടി)യാണ് പ്രതിപക്ഷത്തെ വലിയ ഒറ്റക്കക്ഷി. മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനം നാഗ്പുരിൽ നടന്നുവരികയാണ്.