കെപിജിഡി സംസ്ഥാന സമ്മേളനം 28ന്
Wednesday, December 25, 2024 4:56 AM IST
കൊച്ചി: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ (കെപിജിഡി) ഏഴാമത് സംസ്ഥാന സമ്മേളനം 28 ന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. മികച്ച ഗാന്ധിയന്‍ ഗ്രന്ഥത്തിനുള്ള ഗാന്ധി ഭാരത് പുരസ്കാരം എഴുത്തുകാരന് ഡോ. ടി.എസ്. ജോയ്ക്കു നല്‍കും. ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് ഉദ്ഘാടനം ചെയ്യും. പ്രഫ. എം.കെ. സാനു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.