കര്‍ദിനാള്‍ മാര്‍ കൂവക്കാട്ടിന് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം
Tuesday, December 24, 2024 2:39 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ലൂര്‍ദ് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ഇന്ന് തലസ്ഥാനത്ത് സ്വീകരണം നല്‍കും.
ഇന്ന് രാത്രി 10.30 ന് ലൂര്‍ദ് ഫൊറോന പള്ളി എപിജെഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്, ഡോ. ശശി തരൂര്‍ എംപി, വി.കെ പ്രശാന്ത് എംഎല്‍എ, വികാരി ജനറാള്‍ ഫാ. സോണി തെക്കേക്കര, ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില് തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് കര്‍ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും നടക്കും.