വിദ്യാഭ്യാസ അവകാശ നിയമം: തോൽപ്പിക്കലല്ല കേരളത്തിന്റെ നയമെന്നു മന്ത്രി
Wednesday, December 25, 2024 4:56 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
2020ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വയ്ക്കുന്ന അഞ്ചിലെയും എട്ടിലെയും പൊതുപരീക്ഷകളെത്തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുകയെന്നതു സർക്കാർ നയമല്ലെന്നും മന്ത്രി പറഞ്ഞു.