യുകെ വെയിൽസിൽ ഡോക്ടർമാർക്ക് അവസരം
Wednesday, December 25, 2024 4:56 AM IST
തിരുവനന്തപുരം: യുകെയിലെ വെയിൽസ് എൻഎച്ച്എസിലേക്കു സൈക്യാട്രി സ്പെഷാലിറ്റി ഡോക്ടർമാർക്ക് നോർക്ക റൂട്സ് അവസരമൊരുക്കുന്നു. തെലുങ്കാനയിലെ ഹൈദരാബാദിൽ (വേദിവിവാന്ത ബെഗംപേട്ട്) ജനുവരി 24 മുതൽ 26 വരെ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോനുബന്ധിച്ചാണ് അഭിമുഖങ്ങൾ.
സൈക്യാട്രി സ്പെഷാലിറ്റിയിൽ കുറഞ്ഞത് നാലുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ www.nifl. norka roots. org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ജനുവരി എട്ടിനകം അപേക്ഷ നൽകണം. വെയിൽസിലെ മാനസികാരോഗ്യ വിഭാഗത്തിൽ മൂന്നു വർഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടർമാർക്ക് അവസരം. പ്രവൃത്തിപരിചയമനുസരിച്ച് 59,727 പൗണ്ട് മുതൽ 95,400 പൗണ്ട് വരെ വാർഷിക ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
വിശദവിവരങ്ങൾക്ക് 0471 2770536, 539, 540, 577 എന്നീ നന്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.