എന്‍സിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 70 വിദ്യാർഥികൾ ആശുപത്രിയിൽ
Tuesday, December 24, 2024 2:39 AM IST
കൊച്ചി: കാക്കനാട്ടെ കോളജിൽ നടക്കുന്ന എന്‍സിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 70 വിദ്യാര്‍ഥികളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം അധികൃതര്‍ ഇത് ഗൗരവത്തിലെടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിദ്യാർഥികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അറുന്നൂറോളം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് രക്ഷകർത്താക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.