ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്ഐക്ക് സസ്പെന്ഷന്
Saturday, October 12, 2024 1:48 AM IST
കാസര്‍ഗോഡ്: ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ വിഷമത്തില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ചന്തേര എസ്ഐ പി. അനൂപിനെ സസ്പെന്‍ഡ് ചെയ്തു.
ഒക്ടോബര്‍ ഏഴിനാണ് ഓട്ടോഡ്രൈവര്‍ യാക്കൂബ് അബ്ദുള്‍ സത്താര്‍ (60) കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചത്.
ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശപ്രകാരം എഎസ്പി പി. ബാലകൃഷ്ണന് നായര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ഓട്ടോറിക്ഷ വിട്ടുകൊടുക്കണമെന്ന ഡിവൈഎസ്പിയുടെ ഉത്തരവ് അനൂപ് അനുസരിച്ചില്ലെന്നും ഇദ്ദേഹത്തിന്റെ പ്രവൃത്തി പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയതായും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
സത്താര്‍ ജീവനൊടുക്കിയതിനു തൊട്ടുപിന്നാലെ ഇയാളെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയിരുന്നു.