ഗവർണറുടെ വാദം തള്ളി പോലീസ്
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് വഴി ലഭിക്കുന്ന പണം നിരോധിത സംഘടനകൾക്ക് പോകുന്നുവെന്ന് സംസ്ഥാന പോലീസിന്റെ വെബ്സൈറ്റിലുണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി കേരള പോലീസ്.
ഒരു ഘട്ടത്തിലും ഇത്തരത്തിലുള്ള വിവരം ഒൗദ്യോഗിക വെബ്സൈറ്റിൽ ഉണ്ടായിട്ടില്ലെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് പത്രക്കുറിപ്പിൽ അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന്റെയും കറൻസിയുടെയും സ്ഥിതിവിവരക്കണക്കുകൾ മാത്രമാണ് കാലയളവ് തിരിച്ചുള്ള വിശദാംശങ്ങളോടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി.
സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും ലഭിക്കുന്ന പണം മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നെന്ന വിവാദ പരാമർശം ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ അഭിമുഖത്തപ്പറ്റി പറഞ്ഞപ്പോഴാണ് ഗവർണർ പോലീസ് വെബ്സൈറ്റ് പരാമർശിച്ചത്. ഇതിനെതിരേയാണ് പോലീസ് രംഗത്തെത്തിയത്.