അക്സ വർഗീസ് മിസ് യൂണിവേഴ്സ് കേരള
Thursday, August 15, 2024 1:25 AM IST
കൊച്ചി: മിസ് യൂണിവേഴ്സ് കേരള 2024ൽ ആലപ്പുഴ സ്വദേശിനി അക്സ വർഗീസ് വിജയിയായി. സെപ്റ്റംബറിൽ ദില്ലിയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് ഇന്ത്യയിൽ അക്സ കേരളത്തെ പ്രതിനിധീകരിക്കും.
റമദാ ഹോട്ടലിൽ നടന്ന മത്സരത്തിൽ ഫൈനലിസ്റ്റുകളായ 17 മത്സരാർഥികളിൽനിന്നാണു മിസ് യൂണിവേഴ്സ് കേരളയെ തെരഞ്ഞെടുത്തത്. കൊച്ചിയിൽ നിന്നുള്ള കാമറൂൺ ജോസഫ് ഫസ്റ്റ് റണ്ണർ അപ്പും തിരുവനന്തപുരത്തുനിന്നുള്ള പൂജ സുമ റാണി സെക്കൻഡ് റണ്ണർ അപ്പുമായി.