വയനാട് ദുരന്തത്തിനിടയിലും സർക്കാരിനു ധൂർത്ത്: കെ. സുധാകരൻ
Wednesday, August 14, 2024 1:50 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിടയിലും ഖജനാവിലെ പണം ധൂർത്തടിക്കുന്ന പിണറായി സർക്കാരിന്റേതു മനഃസാക്ഷിയില്ലാത്തതും ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്നതുമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
100 തിയറ്റുകളിലേക്കു സർക്കാരിന്റെ പരസ്യചിത്രം പ്രദർശിപ്പിക്കാനാണ് 20 ലക്ഷം അനുവദിച്ചത്. വീണ്ടു കേരളീയത്തിനായി പത്തു കോടിയോളം മാറ്റിവച്ചിട്ടുണ്ട്.
വയനാട് ജനതയുടെ പുനരധിവാസത്തിന് ധൂർത്തടിക്കുന്ന ഈ തുക നീക്കിവയ്ക്കാനുള്ള മനുഷ്യത്വപരമായ നടപടി സ്വീകരിക്കാൻ പിണറായി സർക്കാർ തയാറാകണമെന്നും സുധാ കരൻ ആവശ്യപ്പെട്ടു.