ലൈംഗികാതിക്രമപരാതി: കോച്ച് മനുവിനെതിരേ ഏഴു കേസുകള്‍
Thursday, August 8, 2024 1:23 AM IST
കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് കോച്ച് എം. മനുവിനെതിരേ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ്.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് കന്റോണ്‍മെന്റ് സിഐ പ്രജീഷ് ശശി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.
പോക്സോയ്ക്കു പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം, ഐടി വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.