കേസിൽ ഇടപെട്ടുവെന്നത് ദുരാരോപണം: സി.കെ. ശശീന്ദ്രൻ
Tuesday, March 5, 2024 2:01 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദുർബലപ്പെടുത്താൻ സിപിഎം ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് നേതാക്കൾ.
കേസിൽ സ്വതന്ത്ര അന്വേഷണമാണ് നടക്കുന്നതെന്നും രാഷ്ട്രീയ മുതലെടുപ്പിന് കോണ്ഗ്രസ് നേതാക്കളടക്കം ചിലർ ദുരാരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സിപിഎം സംസ്ഥാന സമിതിയംഗവും മുൻ എംഎൽഎയുമായ സി.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതികൾക്കൊപ്പം മജിസ്ട്രേറ്റിന്റെ വീട്ടിൽ പോയിട്ടില്ല. ഡിവൈഎസ്പിയോടു കയർത്തുസംസാരിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.