ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 2.18 കോ​ടി​യി​ല​ധി​കം ആ​ഭ്യ​ന്ത​ര വി​നോ​ദസ​ഞ്ചാ​രി​ക​ൾ
ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 2.18 കോ​ടി​യി​ല​ധി​കം ആ​ഭ്യ​ന്ത​ര വി​നോ​ദസ​ഞ്ചാ​രി​ക​ൾ
Tuesday, March 5, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഭ്യ​​​ന്ത​​​ര വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​ര​​​വി​​​ൽ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ് സൃ​​​ഷ്ടി​​​ച്ച് കേ​​​ര​​​ളം. 2023ൽ ​​​രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തുനി​​​ന്ന് 2,18,71,641 സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യെ​​​ന്നും മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 15.92 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണി​​​തെ​​​ന്നും ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.

2022ൽ 1,88,67,414 ​​​ആ​​​ഭ്യ​​​ന്ത​​​ര വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ​​​ത്. കോ​​​വി​​​ഡി​​​ന് മു​​​ന്പു​​​ള്ള വ​​​ർ​​​ഷ​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ൾ ആ​​​ഭ്യ​​​ന്ത​​​ര വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​ര​​​വ് 18.97 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. 2023ൽ ​​​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ എ​​​ത്തി​​​യ​​​ത്, 44,87,930 പേ​​​ർ. ഇ​​​ടു​​​ക്കി (36,33,584), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (35,89,932), തൃ​​​ശൂ​​​ർ (24,78,573), വ​​​യ​​​നാ​​​ട് (17,50,267) എ​​​ന്നീ ജി​​​ല്ല​​​ക​​​ളാ​​​ണ് തു​​​ട​​​ർ​​​ന്നു​​​വ​​​രു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള വി​​​ദേ​​​ശ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. 2022ൽ 3,45,549 ​​​സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് എ​​​ത്തി​​​യ​​​തെ​​​ങ്കി​​​ൽ 2023ൽ 6,49,057 ​​​പേ​​​രാ​​​യി വ​​​ർ​​​ധി​​​ച്ചു. 87.83 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വളർ​​​ച്ച​​​യാ​​​ണി​​​ത്. 2,79,904 വി​​​ദേ​​​ശ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ എ​​​ത്തി​​​യ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യാ​​​ണ് ഒ​​​ന്നാ​​​മ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (1,48,462), ഇ​​​ടു​​​ക്കി (1,03,644), ആ​​​ല​​​പ്പു​​​ഴ (31,403), കോ​​​ട്ട​​​യം (28,458) ജി​​​ല്ല​​​ക​​​ളാ​​​ണ് പി​​​ന്നീ​​​ട്.


വി​​​ദേ​​​ശ​​​ത്തുനി​​​ന്നു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​വു​​​ണ്ടെ​​​ങ്കി​​​ലും പ​​​ഴ​​​യ സ്ഥി​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ അ​​​ൽ​​​പംകൂ​​​ടി സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​ണ്.

ഈ ​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌ട്ര സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ൾ വി​​​ദേ​​​ശ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ച്ചേ​​​ക്കും. മ​​​ല​​​ബാ​​​റി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ വി​​​ദേ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ എ​​​ത്തു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും പ​​​ദ്ധ​​​തി​​​ക​​​ളും ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

വ​​​യ​​​നാ​​​ട്ടി​​​ലും ഇ​​​ടു​​​ക്കി​​​യി​​​ലും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷം ടൂ​​​റി​​​സം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സ​​​ർ​​​ഫിം​​​ഗ് പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കാ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ ക്ല​​​ബ്ബു​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

ഇ​​​ത്ത​​​രം സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന ക്ല​​​ബ്ബു​​​ക​​​ൾ​​​ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​നും ലൈ​​​സ​​​ൻ​​​സും നി​​​ർ​​​ബ​​​ന്ധ​​മാ​​​ക്കി ഏ​​​കീ​​​കൃ​​​ത രൂ​​​പം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.