നവീകരിച്ച സിഎംഒ പോർട്ടൽ തുറന്നു
Tuesday, March 5, 2024 1:05 AM IST
തിരുവനന്തപുരം: പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ സുതാര്യവും ലളിതവും വേഗതയിലുമാക്കുന്നതിനായി സിഎംഒ പോർട്ടൽ നവീകരിച്ചു. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നവീകരിച്ച പോർട്ടലിലൂടെ പരാതിയോ അപേക്ഷയോ നൽകുന്നവർക്ക് എവിടെ നിന്നും തൽസ്ഥിതി പരിശോധിക്കാം. ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ലഭിക്കുന്നതിനാവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇ-ഹെൽത്ത് സംവിധാനം മുഖേന ലഭ്യമാകും. മലയാളത്തിനു പുറമേ ഇംഗ്ലീഷും നവീകരിച്ച പതിപ്പിൽ ഉൾപ്പെടുത്തി.