കളമശേരി സ്ഫോടനം: ഒരാൾകൂടി മരിച്ചു
Sunday, December 3, 2023 1:27 AM IST
തൊടുപുഴ: കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരിച്ചു.
വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ ജോണ് (റിട്ട. റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ -76) ആണ് മരിച്ചത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസിൽ കഴിയുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് മരണം.
ഒക്ടോബർ 29ന് യഹോവ സാക്ഷികളുടെ കണ്വൻഷനിടെയായിരുന്നു സ്ഫോടനം. അപകടത്തിൽ ഭാര്യ ലില്ലിക്കും (റിട്ട. നെടുമറ്റം സഹകരണബാങ്ക് ഉദ്യോഗസ്ഥ) പരിക്കേറ്റിരുന്നു. ജോണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം പിന്നീട്. മക്കൾ: ലിജോ, ലിജി, ലിന്റോ. മരുമക്കൾ: മിന്റു, സൈറസ്, റീന.