സുപ്രീം കോടതി വിധി മുന്നറിയിപ്പ്: സേവ് എഡ്യുക്കേഷൻ കമ്മിറ്റി
Saturday, December 2, 2023 1:08 AM IST
കൊച്ചി: മാറി മാറി വരുന്ന സർക്കാരുകളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വഴങ്ങി കലാശാലകളുടെ സ്വയംഭരണ അവകാശങ്ങളെ കവർന്നെടുക്കുന്ന അനാരോഗ്യകരമായ പ്രവണതയ്ക്കെതിരേയുള്ള ശക്തമായ മുന്നറിയിപ്പാണ് ഉന്നത നീതിപീഠത്തിൽനിന്ന് ഉണ്ടായിരിക്കുന്നതെന്ന് അഖിലേന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രഫ. ജോർജ് ജോസഫ്, വൈസ് പ്രസിഡന്റ് എം. ഷാജർ ഖാൻ, സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തി രാജ് എന്നിവർ പറഞ്ഞു.
നിഷേധാത്മകമായി ഈ നിലപാട് തിരുത്തി അക്കാദമിക് രംഗത്തുള്ള വ്യക്തിത്വങ്ങളെ വിശ്വാസത്തിൽ എടുത്തു കൊണ്ട് കലാശാലകളുടെ സ്വയംഭരണ അവകാശം ജനാധിപത്യപരമായ രീതിയിൽ പുനസ്ഥാപിക്കുവാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.