ചീമേനിയിൽ ഖരമാലിന്യ സംസ്കരണ പ്ലാന്റ്
Thursday, October 5, 2023 2:13 AM IST
തിരുവനന്തപുരം: ഹോസ്ദുർഗ് താലൂക്കിലെ ചീമേനിയിൽ 25 ഏക്കർ ഭൂമിയിൽ ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭയുടെ അനുമതി.
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ സാനിറ്ററി ലാൻഡ്് ഫിൽ സ്ഥാപിക്കുന്നതിനാണ് അനുമതി. 25 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. 21,99,653 രൂപയാണ് വാർഷിക പാട്ടത്തുക.