എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 പദ്ധതിക്കു തുടക്കം
Saturday, September 30, 2023 1:28 AM IST
പാലക്കാട്: അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാനതൊഴില്രംഗത്ത് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷന് ആരംഭിച്ച ‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഓൺലൈനായാണു മന്ത്രി ഉദ്ഘാടനം ചെയ്തത്.
പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 399 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കാണ് യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴില്‍ ലഭിക്കുക.