രണ്ടര വയസുകാരന്റെ ചെവി തെരുവുനായ്ക്കൾ കടിച്ചെടുത്തു
Thursday, September 28, 2023 6:15 AM IST
തൃത്താല: കുമ്പിടിയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം. രണ്ടര വയസുകാരന്റെ ചെവി തെരുവുനായ്ക്കൾ കടിച്ചെടുത്തു. പരിക്കേറ്റ കുമ്പിടി കെസി പള്ളിക്കു സമീപം താമസിക്കുന്ന തുറക്കൽ മുഹമ്മദ് മൗലവിയുടെ മകൻ സബാഹുദീനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 7.30നാണു സംഭവം. വീടിനു സമീപത്തുവച്ചായിരുന്നു ആക്രമണം.
രണ്ടര വയസുകാരന്റെ വലതുചെവി ഏതാണ്ട് പൂർണമായും നായ കടിച്ചെടുത്തു. രാത്രി വീടിനു പുറത്ത് ബന്ധുക്കളോടൊപ്പം നിൽക്കുന്പോഴായിരുന്നു ആക്രമണം.