രാത്രി വൈകി പിതാവും ബന്ധുവും ആശുപത്രിയിലെത്തി. ജൂൺ മൂന്നിന് കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിൽ ഇൻക്വസ്റ്റിനുശേഷം കോട്ടയം മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി. വൈകുന്നേരം എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തുള്ള വീട്ടിൽ അന്ത്യകർമങ്ങളിലും സംസ്കാര ചടങ്ങിലും കോളജ് അധികൃതരും അധ്യാപകരും വിദ്യാർഥികളും സംബന്ധിച്ചു.
ശ്രദ്ധയുടെ മൊബൈൽ, ലാപ്ടോപ്പ് എന്നിവ പോലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുംവരെ അധ്യാപകരെയും ഹോസ്റ്റൽ അധികൃതരെയും സഹപാഠികളെയും പ്രതിക്കൂട്ടിൽ നിർത്തരുതെന്നും സർക്കാർ നിയമസംവിധാനങ്ങളുടെ ഏത് അന്വേഷണത്തിനും എല്ലാ സഹകരണവും നൽകുമെന്നും മരണത്തിന്റെ യഥാർഥ കാരണങ്ങൾ ഉടൻ കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നതായും മാനേജർ പത്രക്കുറിപ്പിൽ പറഞ്ഞു.