ഹജ്ജ് ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
Sunday, June 4, 2023 12:17 AM IST
മട്ടന്നൂർ (കണ്ണൂർ): അവനവന്റെ ഉള്ളിലേക്കുള്ള യാത്രകളായി തീർഥാടനത്തെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്കിലേ ആത്മവിമർശനവും മാനസികാവബോധത്തിന്റെ ഉയർച്ചയും സാധ്യമാകൂ.
അതിനുള്ള ഉപാധിയായി തീർഥാടനങ്ങളെ മാറ്റിത്തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ത്തിൽ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഹജ്ജ് ഹൗസിനോട് ചേർന്ന് എട്ടുകോടി രൂപ ചെലവഴിച്ച് സ്ത്രീകൾക്ക് മാത്രമായി 31,000 ചതുരശ്ര അടിയിൽ പ്രത്യേക ബ്ലോക്ക് നിർമിച്ചു. സർക്കാരിന്റെ കരുതലിന്റെ ഭാഗമാണിത്. ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.