നല്ലശിങ്കയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്ത്
Sunday, June 4, 2023 12:17 AM IST
അഗളി: ഷോളയൂർ നല്ലശിങ്കയിൽ ജനവാസകേന്ദ്രത്തിൽ ഭീതി പരത്തി കാട്ടുപോത്തിന്റെ വിളയാട്ടം.
ഇന്നലെ രാവിലെ എട്ടു മണിയോടെയാണു കൃഷിയിടത്തിൽ കൂറ്റൻ കാട്ടുപോത്തു പ്രത്യക്ഷപ്പെട്ടത്. നാട്ടുകാർ കൂകിവിളിച്ചും ബഹളം വച്ചും പോത്തിനെ ഓടിച്ചു മരപ്പാലം വനത്തിലേക്ക് വിട്ടു. പ്രദേശത്തു വന്യമൃഗശല്യം വർധിച്ചു വരുന്നതായി നാട്ടുകാർ പറഞ്ഞു.