ബൈക്കും ഒാട്ടോയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
Sunday, April 2, 2023 12:58 AM IST
പൂച്ചാക്കൽ: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പള്ളിപ്പുറം പന്ത്രണ്ടാം വാർഡ് വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകൻ നിത്യൻ (അപ്പു -23) ആണ് മരിച്ചത്.
വെള്ളിയാഴ്ച ചെങ്ങണ്ട പാലത്തിനു സമീപമാണ് അപകടമുണ്ടായത്. നിത്യൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടിക്കു ശേഷം സംസ്കാരം ഇന്നലെ നടന്നു.
അമ്മ: ഷൈല. സഹോദരങ്ങൾ: അഞ്ജലി, ആദിത്യൻ.