പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്കു മടങ്ങി
Wednesday, March 29, 2023 12:42 AM IST
കോഴിക്കോട്: കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്കു മടങ്ങി. ഇന്നലെ പുലർച്ചെയാണു യുവതി മടങ്ങിയത്.
ഖത്തറിൽനിന്നു കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആഖിൽ(27) നേപ്പാളിലും ഇന്ത്യയിലുമെത്തിച്ച് പീഡിപ്പിച്ചുവെന്നു റഷ്യൻ യുവതി പരാതിപെട്ടിരുന്നു. ആഖിലിന്റെ വീടിന്റെ ഒന്നാം നിലയിൽനിന്നു യുവതി ചാടി രക്ഷപ്പെടുകയായിരുന്നു.
തന്റെ ഇന്റർനാഷണൽ പാസ്പോർട്ട് പ്രതി ആഖിൽ നശിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ പാസ്പോർട്ടിനു തകരാർ സംഭവിച്ചിരുന്നില്ല. വീട്ടിൽനിന്നു ലഭിച്ച പാസ്പോർട്ട് ആഖിലിന്റെ പിതാവ് പോലീസിനു കൈമാറിയിരുന്നു. പ്രതി ആഖിലിനെ രണ്ടു ദിവസം മുൻപ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.