ഇന്നസെന്റ് ഇല്ലാത്ത വീട്ടിലേക്കു കയറാൻ മടിച്ച് ഭാര്യ ആലീസ്
Tuesday, March 28, 2023 12:46 AM IST
ഇന്നസെന്റില്ലാത്ത വീട്ടിലേക്കു ഞാനില്ലെന്നു പറഞ്ഞ് വീടിന്റെ മുറ്റത്തുനിന്ന ഭാര്യ ആലീസിനെ ആശ്വസിപ്പിക്കാനെത്തിയവരുടെ കണ്ണുകൾ നിറഞ്ഞു.
മൃതദേഹം പൊതുദർശനത്തിനായി കൊണ്ടുപോയപ്പോൾ ആലീസിനെ ഇരിങ്ങാലക്കുട വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വീട്ടുമുറ്റത്ത് എത്തിയപ്പോൾ താനിനി എങ്ങനെ ഇന്നസെന്റില്ലാതെ ജീവിക്കുമെന്ന് പറഞ്ഞായിരുന്നു വിലാപം.
ഇന്നസെന്റ് എവിടെ പരിപാടികളിൽ പങ്കെടുത്താലും ആലീസിന്റെ പേര് പരാമർശിക്കാതിരുന്നിട്ടില്ല. പെണ്ണുകാണാൻ പോയപ്പോൾ മുതലുള്ള കാര്യങ്ങൾ പൊതുവേദികളിലും ഇന്റർവ്യൂകളിലും പറയുമായിരുന്നു. തനിക്ക ്എട്ടാം ക്ലാസ് പഠിപ്പു മാത്രമേ ഉള്ളൂവെന്ന് ആലീസാണ് ഓർമിപ്പിക്കാറുള്ളതെന്ന് ഇന്നസെന്റ് പറയാറുണ്ട്.