മുപ്ലിയത്തെ കവർച്ച: തമിഴ് യുവാവുംയുവതിയും അറസ്റ്റിൽ
Tuesday, December 6, 2022 11:52 PM IST
വരന്തരപ്പിള്ളി: മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടിൽനിന്ന് പത്തു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു.
തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (19), കോയന്പത്തൂർ സ്വദേശിനി അനുസിയ (18) എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മുപ്ലിയം മഠപ്പിള്ളിക്കാവ് അന്പലത്തിനു സമീപം ചുള്ളിപ്പറന്പിൽ വിഷ്ണുദാസിന്റെ വീട്ടിലാണ് ഇവർ മോഷണം നടത്തിയത്.
മുപ്ലിയത്തെ വീട്ടിലെത്തിയ പ്രതികൾ മുൻവശത്തെ ചവിട്ടിയുടെ താഴെ വച്ചിരുന്ന താക്കോലെടുത്ത് വാതിൽ തുറന്നാണ് അകത്തു കടന്നത്. വീടിനകത്ത് കബോർഡിലിരുന്ന താക്കോലുകൊണ്ട് അലമാര തുറന്ന മോഷ്ടാക്കൾ ആഭരണങ്ങളുമായി കടക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.