ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Thursday, September 29, 2022 2:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും പ്രഫഷണൽ കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനഃക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്കു തീരുമാനിക്കാനും അനുമതി നൽകിയിട്ടുണ്ട്. നാല്, അഞ്ച് തീയതികളിലാണ് പൂജാ അവധി.