കാട്ടാക്കട ആക്രമണം: പ്രതികൾ മുൻകൂർ ജാമ്യം തേടി
Sunday, September 25, 2022 1:22 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച കേസിൽ സ്റ്റേഷൻ മാസ്റ്ററടക്കം അഞ്ച് പ്രതികൾ മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയിൽ.
തങ്ങൾ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും കോടതി നിഷ്കർഷിക്കുന്ന ഏതു ജാമ്യവ്യവസ്ഥയും പാലിക്കാൻ തയാറാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.