മുഖ്യമന്ത്രി ചെയ്യുന്നത് ക്വട്ടേഷൻ പണി: കെ.സി. വേണുഗോപാൽ
Sunday, September 25, 2022 1:22 AM IST
തൃശൂർ: മോദിക്കും അമിത് ഷായ്ക്കും വേണ്ടിയുള്ള ക്വട്ടേഷൻ പണിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഗ്രസിനെതിരേ ഏറ്റെടുത്തിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഭാരത് ജോഡോ യാത്രയ്ക്കെതിരേ പിണറായി വിജയൻ നടത്തുന്ന വിമർശനങ്ങള്‍ ബിജെപിയെ സുഖിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.