പ്ലസ് വണ്‍ പ്രവേശനം: കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കാം
Monday, August 8, 2022 12:39 AM IST
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ടു കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മഴക്കെടുതി മൂലം സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരവും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതിനാലുമാണ് നിർദേശം. സിബിഎസ്ഇ സ്ട്രീമിലുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നൽകിയാൽ മതി. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാം. പിന്നീട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു മന്ത്രി അറിയിച്ചു.