കാസര്‍ഗോഡ്-വയനാട് ഹരിത പവര്‍ ഹൈവേ കേരളത്തിന്റെ പ്രസരണരംഗത്ത് നാഴികക്കല്ലാകും: മന്ത്രി
Tuesday, May 24, 2022 3:53 AM IST
കരിന്തളം: 400 കെവി കാസര്‍ഗോഡ്-വയനാട് ഹരിത പവര്‍ ഹൈവേ കേരളത്തിന്റെ പ്രസരണ രംഗത്തു നാഴികക്കല്ലായി മാറുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വടക്കന്‍ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിനു വലിയ മാറ്റമുണ്ടാക്കാനും പദ്ധതി യാഥാര്‍ഥ്യമായാല്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു.