വികസന കാര്യങ്ങളില്‍ രാഷ്ട്രീയ സമവായം വേണം: കെഎംഎ
Saturday, January 29, 2022 1:16 AM IST
കൊച്ചി: കേരളത്തിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ രാഷ്ട്രീയ സമവായം ഉണ്ടാകണമെന്ന് കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) സംഘടിപ്പിച്ച ‘കേരളത്തിന്റെ വികസന പ്രഹേളിക’ പാനല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഏതു വികസന പദ്ധതികള്‍ കൊണ്ടുവന്നാലും നിക്ഷിപ്ത താത്പര്യമുള്ള ചിലര്‍ അത് മുടക്കുകയാണ്. ആരെയും വെറുപ്പിക്കേണ്ട എന്ന നിലപാട് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതോടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
നേതാക്കളില്‍ മാത്രമല്ല, എല്ലാ ജനവിഭാഗങ്ങളിലും പുരോഗമനപാതയിലേക്കു നമ്മെ സ്വയം നയിക്കാനുള്ള ഒരു മാറിയ മനസ്ഥിതി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കെഎംഎ പോലുള്ള രാഷ്ട്രീയേതര സംഘടനകള്‍ ഈ മാറ്റത്തിനു മുന്‍കൈയെടുക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.