കോവിഡ്: ക൪ശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നു വിലയിരുത്തൽ
Thursday, January 20, 2022 1:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇന്നു ചേരുന്ന അവലോകന യോഗത്തിൽ ക൪ശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും മന്ത്രിസഭയുടെ വിലയിരുത്തൽ.
അമേരിക്കയിലിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ച ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ ചുമതലയുള്ള ജില്ലകളിലെ കോവിഡ് സ്ഥിതി മന്ത്രിമാ൪ വിശദീകരിച്ചു. ഏതൊക്കെ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും എങ്ങനെയാകണമെന്നും ഇന്നു വൈകുന്നേരം ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനിക്കും.
നിയന്ത്രണങ്ങൾ കടുപ്പിക്കുമെങ്കിലും സമ്പൂർണ ലോക്ഡൗൺ ഉണ്ടാകില്ല. നൈറ്റ് കർഫ്യൂ, വാരാന്ത്യ ലോക്ഡൗൺ എന്നിവ ഏർപ്പെടുത്തണമോ എന്നും കോളജുകൾ അടയ്ക്കണമോ എന്നും യോഗം ചർച്ച ചെയ്യും.