ശബരിമല തീർഥാടനം സമാപിച്ചു, നട ഇന്ന് അടയ്ക്കും
Thursday, January 20, 2022 1:42 AM IST
ശബരിമല: ഇക്കൊല്ലത്തെ മകരവിളക്ക് തീർഥാടനകാലം ഇന്നലെ സമാപിച്ചു. രാത്രിയിൽ മാളികപ്പുറത്ത് ഗുരുതി നടന്നു. ഇന്നു പുലർച്ചെ അഞ്ചിനു നട തുറക്കും. പന്തളം രാജപ്രതിനിധി മൂലംനാൾ ശങ്കർവർമയ്ക്കു മാത്രമാണ് ഇന്ന് ദർശനം.
തിരുവാഭരണ പേടകങ്ങൾ പതിനെട്ടാംപടി ഇറങ്ങിയശേഷം രാജപ്രതിനിധി ദർശനം നടത്തുന്നതോടെ നട അടയ്ക്കും. ചടങ്ങുകൾ പൂർത്തിയാക്കി രാജപ്രതിനിധിയും മലയിറങ്ങും. തുടർന്ന് പന്തളത്തേക്കു തിരുവാഭരണ ഘോഷയാത്രയുമായി മടങ്ങും. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12നു വൈകുന്നേരം നട തുറക്കും.