രാമനാട്ടുകരയിൽ വ്യവസായ പാർക്കിന് 222.83 കോടി അനുവദിച്ചു
Thursday, January 20, 2022 1:42 AM IST
തിരുവനന്തപുരം: കോഴിക്കോട് രാമനാട്ടുകരയിൽ 80 ഏക്കർ ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഭരണാനുമതി നൽകി.
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പിൽ കാസർഗോഡ് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോളജി വിഭാഗത്തിൽ ഓരോ കണ്‍സൾട്ടന്റ് തസ്തിക വീതം സൃഷ്ടിക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.