തുടർഭരണം ഉണ്ടാകാതിരിക്കാൻ എൻഎസ്എസ് ശ്രമിച്ചു: എ. വിജയരാഘവൻ
Wednesday, May 5, 2021 1:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകാതിരിക്കാൻ എൻഎസ്എസ് ശ്രമിച്ചുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
എന്നാൽ സമുദായംഗങ്ങൾ അതു നിരാകരിച്ചു. വോട്ടെടുപ്പു ദിവസം സംഘടനയുടെ ജനറൽ സെക്രട്ടറി നടത്തിയ ആഹ്വാനം ഇടതുമുന്നണിക്കെതിരായിരുന്നു. വിമോചന സമര ശക്തികളുടെ ഏകീകരണവുമുണ്ടായി. ബിജെപിയുടെ വോട്ടു വാങ്ങി അധികാരത്തിലെത്താമെന്നായിരുന്നു കോണ്ഗ്രസ് കരുതിയതെന്നും ജനങ്ങൾ ഇടതുമുന്നണിക്കൊപ്പമാണു നിന്നതെന്നും വിജയരാഘവൻ പറഞ്ഞു.