വഖഫ് ബോര്‍ഡ് സിഇഒ നിയമനം: തുടര്‍നടപടികള്‍ തടഞ്ഞു
Thursday, April 22, 2021 12:08 AM IST
കൊച്ചി: കേരള വഖഫ് ബോര്‍ഡിലെ സിഇഒ നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി രണ്ടു മാസത്തേക്കു തടഞ്ഞു. നടപടിക്രമങ്ങളോ വ്യവസ്ഥകളോ പാലിക്കാതെയുള്ള വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വഖഫ് ബോര്‍ഡ് അംഗങ്ങളായ പി.വി. അബ്ദുള്‍ വഹാബ്, പി. ഉബൈദുള്ള, എം.സി. മായിന്‍ഹാജി തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ വി.ജി അരുണ്‍, മുരളീ പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹാജരായ അംഗങ്ങള്‍ അനുവദിച്ചാല്‍ അജണ്ടയിലില്ലാത്ത വിഷയം പരിഗണിക്കാമെന്നു വഖഫ് ആക്ടില്‍ വ്യവസ്ഥയുണ്ടെങ്കിലും മൂന്നു യോഗങ്ങളിലും സിഇഒ നിയമനം ചര്‍ച്ച ചെയ്തില്ലെന്നു ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.