എൻഎസ്എസ് ഹെഡ് ഓഫീസിന് 24വരെ അവധി
Monday, April 19, 2021 12:22 AM IST
ചങ്ങനാശേരി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എൻഎസ്എസ് ഹെഡ്ഓഫീസിനും താലൂക്ക് യൂണിയൻ ഓഫീസുകൾക്കും ഇന്നു മുതൽ 24വരെ അവധി പ്രഖ്യാപിച്ചതായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ സന്ദർശനത്തിന് എത്താറുള്ളതിനാൽ 24വരെ ഹെഡ് ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.