വിമാനച്ചിറകിലേറി വനിതകൾ ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ നിയന്ത്രിച്ചത് സ്ത്രീകൾ
Tuesday, March 9, 2021 12:28 AM IST
നെടുമ്പാശേരി: വനിതാ ദിനമായ ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ നാല് വിമാനങ്ങൾ നിയന്ത്രിച്ചത് വനിതാ ജീവനക്കാർ. കൊച്ചി-ദോഹ, തിരുവനന്തപുരം-ദുബായ്, ഡൽഹി-ദുബായി, കണ്ണൂർ-ദുബായ് എന്നീ വിമാന സർവീസുകളാണ് വനിത ജീവനക്കാരികളെ മാത്രം നിയോഗിച്ച് നടത്തിയത്. ഗ്രൗണ്ട് ഹാൻഡലിംഗ് മുതൽ ക്യാപ്റ്റൻ വരെയുള്ള എല്ലാ ചുമതലകളും വനിതകൾക്കായിരുന്നു.
ഓരോ വിമാനത്തിലും ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും ഉൾപ്പടെ ആറ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് എയർ ഇന്ത്യ എക്സ്പ്രസ് ക്രമീകരിച്ചിട്ടുള്ളത്.